വരണ്ടചർമമുള്ളവർക്ക് ചർമസംരക്ഷണം എന്നും തലവേദനയാണ്. വരണ്ട് പൊട്ടുക, ചുളിവുകൾ വീഴുക, ചെതുമ്പൽ പോലെയാവുക ഇങ്ങനെ നിരവധി പ്രശ്നങ്ങൾ വരണ്ട ചർമമുള്ളവരെ അലട്ടുന്നുണ്ട്. വരണ്ടചർമം ഒരു പരിധി വരെ കുറയ്ക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് ഈസി ടിപ്സ് ഒരു ബൗളിൽ മുട്ടയുടെ വെള്ള നന്നായി അടിക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ റോസ് വാട്ടറും, ഒരു ടേബിൾ സ്പൂൺ ഗ്ലിസറിനും ചേർത്ത് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമ്മത്തിലെ ജലാംശം നിലനിർത്താനും മൃദുലമാകാനും ഇത് നല്ലതാണ്.കറ്റാർ വാഴ ജെൽ ദിവസവും ചർമ്മത്തിൽ പുരട്ടുന്നത് വരണ്ട ചർമ്മം ഇല്ലാതാകാൻ സഹായിക്കും. കുളിച്ച് കഴിഞ്ഞാൽ ദിവസവും രണ്ട് നേരം ശരീരത്തിൽ പുരട്ടുക. വരണ്ട ചർമ്മമുള്ളവർ ചൂടുവെള്ളത്തിൽ കുളിച്ചാൽ ചർമ്മം കൂടുതൽ വരളാൻ സാധ്യതയുണ്ട്.
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് വെളിച്ചെണ്ണ. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ മുഖത്ത് പുരട്ടിയിട്ട് ഉറങ്ങുക. വരണ്ട ചർമം അകറ്റുക മാത്രമല്ല ചർമം കൂടുതൽ മൃദുലമാകാനും സഹായിക്കും.എന്നാൽ അതുപോലെ തന്നെ മുഖത്തെ തിളക്കം നിലനിർത്താൻ തൈര് , പഞ്ചസാര എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു നാട്ടു വൈദ്യം ഉണ്ട് , എന്നാൽ ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ നല്ല ഒരു മാറ്റം തന്നെ ആണ് വന്നു ചേരുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,