ആയുഷ്മാൻ ഭാരത് രാജ്യത്തെ 10 കോടിയോളം വരുന്ന പാവപ്പെട്ടവർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന, സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് സ്‌കീം എന്നീ കേന്ദ്ര പദ്ധതികളുടെ ഭാഗമായുള്ള ഒന്നാണ് ആയുഷ്മാൻ ഭാരത് പദ്ധതിയും. നാഷണൽ ഹെൽത്ത് പ്രോട്ടക്ഷൻ മിഷിന് കീഴിലാണ് ഇതു വരുന്നത്. 5 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം ചികിത്സകൾക്ക് ലഭ്യമാണ്. പ്രധാനമന്ത്രി ജൻ ആരോഗ്യയോജനയുടെ കീഴിൽ വരുന്ന ഇത് പിഎം ജയ് എന്ന് അറിയപ്പെടുന്നു.ആയുഷ്മാൻ ഭാരത് – നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ കീഴിൽ 5 ലക്ഷം രൂപ വരെ പാവപ്പെട്ടവർക്ക് ചികിത്സയ്ക്കായി ലഭ്യമാക്കുന്ന പദ്ധതി. രാജ്യത്തെമ്പാടുമുള്ള സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ പണം നൽകാതെ തന്നെ ചികിത്സ നേടാൻ സഹായിക്കുന്ന പദ്ധതിയാണിത്.
ചികിത്സാച്ചിലവ് കുറയ്ക്കാൻ സർക്കാർ നൽകുന്ന മുൻകൂട്ടിയുള്ള നിർദേശ പ്രകാരമായിരിയ്ക്കും പാക്കേജുകൾ ആശുപത്രികൾ നടപ്പാക്കുക. ഈ പദ്ധതി സംസ്ഥാനങ്ങളിൽ സ്റ്റേജ് ഹെൽത്ത് ഏജൻസി വഴിയാണ് നടപ്പാക്കുക. ചികിത്സാഫണ്ടുകൾ കൃത്യസമയത്ത് ലഭ്യമാക്കുവാൻ കേന്ദ്രത്തിൽ നിന്നും ആയുഷ്മാൻ ഭാരത് നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ മിഷനിലൂടെ സംസ്ഥാന ഹെൽത്ത് ഏജൻസികൾക്ക് ഒരു പ്രത്യേക എക്‌സോ അക്കൗണ്ടിലൂടെ പണമെത്തിച്ചു കൊടുക്കുന്നു. ഇതിനാൽ പണം ലഭ്യമാകാത്തത് മൂലം ചികിത്സ ലഭ്യമാകാതിരിയ്ക്കുകയോ വൈകുകയോ ചെയ്യുന്നില്ല.ഈ പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് സ്റ്റേററ് ഹെൽത്ത് ഏജൻസിയേയോ ഏതെങ്കിലും നിലവിലുള്ള ട്രസ്റ്റുകളേയോ സൊസൈറ്റികളെയോ ആശ്രയിക്കാം. ഇതല്ലെങ്കിൽ പുതിയ ഏതെങ്കിലും ഏജൻസി ഇത് നടപ്പാക്കാൻ വേണ്ടി സ്ഥാപിയ്ക്കാം. കേന്ദ്ര തലത്തിൽ ഈ പദ്ധതിയ്ക്ക് മേൽനോട്ടം വഹിയ്ക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,