വസ്തു ചെടി വീടിനു ചുറ്റും ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് വീടിനെ മനോഹരമാക്കുക മാത്രമല്ല, പോസിറ്റീവ് എനർജിയും നൽകുമെന്നാണ് പറയപ്പെടുന്നത്. ചെടികൾ നട്ടുവളർത്തുന്നതിലൂടെ വീട്ടിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷമുണ്ടാകുകയും ചെയ്യും. സാമ്പത്തിക അഭിവൃദ്ധിക്കായി ആളുകൾ വീടിനുള്ളിൽ മണി പ്ലാന്റ് നടുന്നതായി നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ വീടിന്റെ ഐശ്വര്യത്തിനായി നട്ടുവളർത്താവുന്ന ചെടികൾ അറിയാം വീടിന്റെ പ്രധാന വാതിലിന്റെ ഇടതുവശത്ത് ഷാമി ചെടി നടുന്നത് വളരെ നല്ലതാണ്. ഈ സ്ഥലത്ത് ഷാമി ചെടി നട്ടാൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും നിലനിൽക്കുമെന്നും വീട്ടിൽ പണത്തിന് ഒരു കുറവുമുണ്ടാകില്ലെന്നും പറയപ്പെടുന്നു. ക്രാസ്സുലവാസ്തു ശാസ്ത്ര പ്രകാരം ക്രാസ്സുല ചെടി വീടിന്റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽ നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
ഇത് കൂടാതെ വീടിന്റെ പ്രധാന വാതിലിലും ഈ ചെടി നടാവുന്നതാണ്. വാസ്തുശാസ്ത്ര പ്രകാരം സാമ്പത്തിക സ്ഥിതിയുമായി ഈ ചെടി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഈ ചെടി തെക്ക് ദിശയിൽ നടാൻ പാടില്ല. സ്‌നേക് പ്ലാന്റ്-വാസ്തു പ്രകാരം സ്‌നേക്പ്ലാന്റ് നടുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും നൽകുന്നു. ഈ ചെടി വീട്ടിൽ വളർത്തുന്നത് നല്ല ഫലങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. കുട്ടികളുടെ പഠനമുറിയിലും സ്വീകരണ മുറിയിലുമൊക്കെ അലങ്കാര ചെടിയായും ഇതിനെ വളർത്താവുന്നതാണ്. മണിപ്ലാന്റ്- സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ആളുകൾ കിടപ്പുമുറിയിലും ബാൽക്കണിയിലുമൊക്കെ ഈ ചെടി നടാറുണ്ട്. മണി പ്ലാന്റ് ഉള്ള വീട്ടിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/r3Id3DCjr2k