സൗജന്യമായി 3 ലക്ഷം രൂപ വീട് പണി പൂർത്തീകരിക്കാൻ സർക്കാർ പദ്ധതി

0

ദേശീയ നയത്തിനും കാഴ്ചപ്പാടിനും അനുസൃതമായി 1961-ൽ സ്ഥാപിതമായ തിരുവനന്തപുരം നഗരപരിഷ്കരണ ട്രസ്റ്റിൻ്റെ തുടർച്ചയായി 1971 മാർച്ച് 5-ന് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് നിലവിൽ വന്നു. 1971-ലെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, വിവിധ വരുമാന വിഭാഗങ്ങളിൽ പെട്ടവരുടെ ഭവന ആവശ്യങ്ങൾ തൃപ്തികരമായി നിറവേറ്റുന്നതിന് ഒരു സംഘടിതവും ആസൂത്രിതവുമായ വ്യവസ്ഥാപിത സംവിധാനം ആവശ്യമാണ്. നൂറിനു താഴെ ജീവനക്കാർ മാത്രം ഉണ്ടായിരുന്ന ട്രസ്റ്റിൻറെ നടത്തിപ്പിന് സർക്കാരിൽ നിന്നനുവദിക്കുന്ന ഗ്രാൻറ്റും വായ്‌പാ സഹായത്തിനും പുറമേ നഗരസഭയിൽ നിന്നുള്ള നികുതി വിഹിതവും ലഭ്യമായിരുന്നു.

 

 

വാണിജ്യ ബാങ്കുകളിൽ നിന്ന് പരിമിതമായിട്ടെങ്കിലും വായ്‌പാ സഹായം ട്രസ്റ്റിന് ലഭിച്ചിരുന്നു. മെച്ചപ്പെട്ട പ്രവർത്തനവും, ചിട്ടയും, പരിചയസമ്പന്നതയും കൈമുതലുണ്ടായിരുന്ന തിരുവനന്തപുരം നഗര പരിഷ്‌കരണ ട്രസ്റ്റിനെ സംസ്ഥാനത്തെ പാർപ്പിട രംഗത്ത് ചുക്കാൻ പിടിക്കുന്നതിന് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡാക്കി മാറ്റിയത് തികച്ചും യുക്തിസഹമായ നടപടിയായി കാണാവുന്നതാണ്.ഹൗസിംഗ് ബോർഡിൽ നിന്ന് ഭവനവായ്പ എടുത്ത് ദീർഘകാലം മുടങ്ങിക്കിടക്കുന്ന ഗുണഭോക്താക്കൾക്ക് അദാലത്ത് വഴി തീർപ്പാക്കിയ രേഖകളും മറ്റ് രേഖകളും ലഭിക്കും. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.