ക്ഷേമപെൻഷൻ വിതരണം നടത്തുന്നതിന് സർക്കാർ തീരുമാനം ആയിരിക്കുകയുമാണ് , 6 മാസങ്ങളിലെ ക്ഷേമപെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ആഗസ്റ്റ് 23ന് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.6 മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 1550 കോടി സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടിയും 212 കോടി ക്ഷേമനിധി ബോർഡ് പെൻഷന് വേണ്ടിയുമാണ് അനുവദിച്ചത്.60 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ ഗൂണഭോക്താക്കൾ. ബാങ്ക് അകൗണ്ട് വഴിയും സഹകരണസ്ഥാപനങ്ങൾ വഴിയുമാണ് പെൻഷൻ തുക ലഭ്യമാകുന്നത്. ഓണം പ്രമാണിച്ചാണ് രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ച് അനുവദിച്ചത്.
6 മാസത്തെ ക്ഷേമപെൻഷനാണ് ഇപ്പോൾ കുടിശികയുള്ളത്. ഇതിൽ ഒരു മാസത്തെ തുകയായ 1600 രൂപയാണ് ഉടൻ വിതരണം ചെയ്യുന്നത്. ഒരു മാസത്തെ തുക ഉടൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 900 കോടി രൂപയാണ് ഇതിനായി വക ഇരുത്തിയിരിക്കുന്നത്. സാമൂഹ്യപെൻഷൻ മുടങ്ങിയപ്പോഴും സർക്കാർ കോടികൾ മുടക്കി കേരളീയം സംഘടിപ്പിച്ചതിനെതിരെ പലരും വിമർശനം ഉന്നയിച്ചിരുന്നു. മരുന്ന് വാങ്ങാൻ കടം ചോദിക്കേണ്ടി വന്ന രണ്ടു വയോധികരുടെ അവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. 85 വയസ് പിന്നിട്ട ഇവർ ഇടുക്കി അടിമാലി സ്വദേ ശികളാണ്. വാർത്ത വിവാദമായെങ്കിലും അന്നയും മറിയക്കുട്ടിയും ഇപ്പോൾ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ നേർ ചിത്രങ്ങളായി കൂചെ മാറിയിരിക്കുകയാണ്.