ബാങ്കിലെ എല്ലാം മാറും,ബാങ്ക് അക്കൗണ്ട് ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക, 2024 ജനുവരിയിലെ 25 മുതൽ ഈ കാര്യങ്ങൾ അറിയണം , സഹകരണ ബാങ്ക് കുടിശികയുമായി ബന്ധപ്പെട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനുവരി 31 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. പിഴപ്പലിശ ഒഴിവാക്കുകയും പലിശ ബാധ്യതയിൽ 50% ഇളവ് നൽകുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് പലിശ കൂട്ടി. കേരള ബാങ്കിലെ നിക്ഷേപങ്ങളുടെയും പലിശ കൂട്ടിയിട്ടുണ്ട്. അര ശതമാനം മുക്കാൽ ശതമാനം വരെയാണ് പലിശ വർദ്ധനവെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 10 മുതൽ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിക്കുമെന്നും വി എൻ വാസവൻ വ്യക്തമാക്കി. 9000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമെന്നും വി എൻ വാസവൻ അറിയിച്ചു. കരുവന്നൂർ ബാങ്കിൽ നിക്ഷേപകർക്ക് 103 കോടി രൂപ മടക്കി കൊടുത്തു. വിതരണം ചെയ്ത തുകയിൽ ഒരു ഭാഗം നിക്ഷേപമായി മടങ്ങി വരുന്നു. ഇത് സ്വാഗതാർഹമാണ്. കരിവന്നൂരിൽ വായ്പ വിതരണം തുടങ്ങിയെന്നും സ്വർണ പണയ വായ്പയാണ് നൽകി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.ഒരു വർഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവും അഞ്ച് വർഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് 50 ശതമാനം വരെ പലിശയിൽ ഇളവ് നൽകാനായിരുന്നു ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. എന്നാൽ ബാങ്കുകൾ മൂന്ന് ദിവസം അവധി ആയിരിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,