തൊഴിലാളി ക്ഷേമനിധി സെസ് നിയമപ്രകാരമുള്ള പിരിവാണ് സംസ്ഥാനത്ത് ടാർഗറ്റ് വെച്ച് തൊഴിൽ വകുപ്പ് നടത്തുന്നത്. വീട്ടുടമകൾക്കും കെട്ടിട ഉടമകൾക്കും നോട്ടീസ് അയച്ചു തുടങ്ങി. മലപ്പുറത്ത് മാത്രം ഒരു മാസം രണ്ടു കോടിയാണ് ടാർഗറ്റ്. ദിവസം 200 പേർക്കെങ്കിലും നോട്ടീസ് അയക്കണമെന്ന് നിർദേശം. പത്ത് ലക്ഷത്തിൽ താഴെ നിർമ്മാണ ചെലവുള്ളതും 100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണ്ണമുള്ളതുമായ ഗാർഹിക കെട്ടിടങ്ങൾക്ക് മാത്രമാണ് സെസ് ഇല്ലാത്തത്. സംസ്ഥാന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽവരുന്ന അംഗങ്ങളുടെ ക്ഷേമ പദ്ധതിക്ക് ഉപയോഗിക്കാനാണ് ഈ പിരിവ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നോട്ടീസുകൾ കൈപ്പറ്റിയിട്ടും പണം അടക്കാതെ ഇരുന്നാൽ മാസം രണ്ടു ശതമാനം വെച്ച് പലിശ ഈടാക്കും. മറ്റു കടുത്ത നടപടികളിലേക്കും കടക്കും.
ഘടുക്കളായി അടക്കാനും സൗകര്യം ഉണ്ടാകും. എന്നാൽ ഇതിനിടയിൽ നിരവധി ആളുകൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത് , ർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടയ്‌ക്കാൻ നോട്ടീസ് ലഭിച്ച ചുങ്കക്കുന്ന് സ്വദേശി തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ല അസി. ലേബർ ഓഫീസർ. സെസ് ഇനത്തിൽ 41,264 രൂപ അടയ്‌ക്കാനാണ് തോമസിന് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നത്. കേളകം പഞ്ചായത്ത് നൽകിയ സാക്ഷ്യപത്രം തോമസ് ഹാജരാക്കിയതോടെയാണ് സെസ് ഒഴിവാക്കിയത്. 51 വർഷം മുമ്പാണ് തോമസിന്റെ വീട് നിർമ്മിച്ചതെന്നും വീടിന്റെ ഓട് മാറ്റി ആസ്ബസ്‌റ്റോസ് ഷീറ്റ് ഇടുക മാത്രമാണ് ചെയ്തതെന്ന സാക്ഷ്യ പത്രമാണ് പഞ്ചായത്തിൽ നിന്ന് ലഭിച്ചത്.മഴയത്ത് ചോർച്ച രൂക്ഷമായതോടെയാണ് 20,000 രൂപ മുടക്കി തോമസ് 10 വർഷം മുമ്പ് വീടിന്റെ ഒരു ഭാഗത്ത് ആസ്ബസ്റ്റോസ് ഷീറ്റിട്ടത്. ഇതിന് 2016 ൽ റവന്യു വകുപ്പ് 6000 രൂപ ഈടാക്കുകയും ചെയ്തു. എന്നാൽ, 41,26,410 രൂപയുടെ ജോലികൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ഒരു ശതമാനം 41,264 രൂപ കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് അടയ്‌ക്കണമെന്നുമായിരുന്നു തൊഴിൽ വകുപ്പിന്റെ നോട്ടീസ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,