വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണം അടുത്ത മാസം ഒന്നിലേക്കു നീട്ടിവയ്ക്കാൻ ഭക്ഷ്യവകുപ്പു തീരുമാനിച്ചതായി സൂചന. ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് ഈ മാസം ന് മുമ്പ് കിറ്റ് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിനായി കിറ്റുകൾ തയാറാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാർഡുകാർക്കും കിറ്റി വ്ിതരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്.അടുത്ത മാസം ഒന്നു മുതൽ എല്ലാ വിഭാഗക്കാർക്കും കിറ്റ് നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സർക്കാർ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാൽ അരി എത്തുന്നതിൽ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സർക്കാർ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേർപ്പെടുത്തിയത്.വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യ കിറ്റ്, സ്‌കൂൾ കുട്ടികൾക്കുള്ള അരി എന്നിവ നേരത്തെ നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.സപ്ലൈകോ വിൽപനശാലകളിലൂടെ ശബരി ഉൽപന്നങ്ങളും സബ്സിഡി, നോൺ സബ്സിഡി സാധനങ്ങളും വിതരണം ചെയ്യും. നഗരങ്ങളിൽ വിഷു/ഈസ്റ്റർ/റമസാൻ ഫെയറുകളും ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപനശാലകളും പ്രവർത്തിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/by2HyI66TcU