മലൈക്കോട്ടൈ വലിബൻ്റെ റിലീസിന് മുന്നേയുള്ള കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത് , മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ആവേശം നിറയുകയാണ് കേരളത്തിൽ. ട്രെയിലറും പുറത്തിറങ്ങിയതോടെ മോഹൻലാൽ ചിത്രത്തിന്റെ ആവേശം ഉച്ചസ്ഥായിലായി. വാലിബനായി മോഹൻലാൽ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകർ വ്യക്തമാക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ വാർത്തകൾ ,മണിക്കൂറുകൾക്കുള്ളിൽ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ കോടികൾ ബുക്കിംഗിൽ നേടിയിരിക്കുകയാണ് എന്നതിനാൽ വമ്പൻ ഒരു വിജയത്തിന്റെ പ്രതീക്ഷയിലാണ് ആരാധകർ. കേരളത്തിൽ നിന്ന് മാത്രം 40 ലക്ഷമാണ് ചിത്രം ബുക്കിംഗിൽ നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് 66 ലക്ഷവും.
ബുക്കിംഗിൽ അങ്ങനെ ആകെ 1.06 കോടി രൂപയാണ് മലൈക്കോട്ടൈ വാലിബൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്.മലൈക്കോട്ടൈ വാലിബൻ ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയിൽ ചെയ്യുക എന്ന റിപ്പോർട്ടിന്റെ ആവേശവും ആരാധകരിൽ നിറയുകയാണ്. കാനഡയിൽ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയിൽ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയർ സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് അന്നാട്ടിലെ ആരാധകരെ ആവേശത്തിലാക്കുന്നത്. മോഹൻലാൽ നായകനായി എത്തുന്ന വാലിബൻ കളക്ഷനിൽ റെക്കോർഡുകൾ തീർക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷയും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,.