ക്ഷേമ പെൻഷൻ കിട്ടാത്തവർക്ക് മാസം 4000 രൂപ വരെ കേന്ദ്ര പെൻഷൻ

0

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ മാസം വരെ 4 മാസത്തെ ക്ഷേമ പെൻഷനാണ് കുടിശികയുള്ളത്. ഇങ്ങനെ കുടിശികയുള്ളപ്പോൾ മൂന്നോ നാലോ മാസത്തെ പെൻഷൻ ഒരുമിച്ചു കൊടുക്കുകയാണു പതിവ്. എന്നാൽ, കടുത്ത സാമ്പത്തിക ഞെരുക്കം കാരണമാണ് ഒരു മാസത്തെ മാത്രം നൽകുന്നതെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നു വിതരണം ആരംഭിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പുറത്തിറക്കിയ പത്രക്കുറിപ്പിലില്ല. അടുത്തയാഴ്ച നൽകുമെന്നാണു സൂചന. 1,600 രൂപയാണ് ഒരു മാസത്തെ പെൻഷൻ.ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാർ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്‌തെന്നു മന്ത്രി പറഞ്ഞു. 64 ലക്ഷം പേരാണ് പെൻഷൻ പട്ടികയിലുള്ളത്. ഇതിൽ മസ്റ്റർ ചെയ്യാത്ത 7 ലക്ഷം പേർക്കു പെൻഷൻ കിട്ടില്ല.കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ തുക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത് തീർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ മോഹം നടന്നേക്കില്ല. നിലവിൽ ആറുമാസത്തെ കുടിശികയാണ് സർക്കാർ വീട്ടാനുള്ളത്.

 

58 ലക്ഷം ക്ഷേമ പെൻഷൻകാർ സംസ്ഥാനത്തുണ്ട്. ഇവർക്ക് ഓഗസ്റ്റിലെ പെൻഷൻ ഡിസംബറിൽ കൊടുത്തു. സെപ്റ്റംബർ മുതൽ ഫെബ്രുവരെയുള്ള പെൻഷൻ കൊടുക്കാനുണ്ട്. അതായത് 9,600 രൂപവീതം ഓരോരുത്തർക്കും ലഭിക്കാനുണ്ട്.9.75 ശതമാനം പലിശയെങ്കിലും വേണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടത്. പരമാവധി 8.75 ശതമാനം തരാമെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിൽ സമവായമായിട്ടില്ല. ഫലത്തിൽ, ക്ഷേപമെൻഷൻ വാങ്ങുന്നവർ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീളുന്നത്. ഒരുമാസത്തെ കുടിശികയെങ്കിലും വീട്ടാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ ഉടൻ ഓരോരുത്തർക്കും നൽകേണ്ട പെൻഷൻ കുടിശിക 10,000 രൂപ കടക്കും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.