ഇന്ത്യയിൽ സൗരോർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ സംരംഭമായ ” പ്രധാനമന്ത്രി സൂര്യോദയ യോജന ” യുടെ സമാരംഭം അദ്ദേഹം പ്രഖ്യാപിച്ചു . ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളിൽ മേൽക്കൂര സോളാർ സംവിധാനങ്ങൾ സ്ഥാപിക്കും. ഈ നീക്കത്തിലൂടെ, ഊർജ മേഖലയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത ഉയർത്താനും പുനരുപയോഗിക്കാനാവാത്ത ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രധാനമന്ത്രി ശ്രമിക്കുന്നു.2026 മാർച്ചോടെ റൂഫ്ടോപ്പ് സോളാർ സ്ഥാപിത ശേഷി 40 ജിഗാവാട്ടായി വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. പ്രൊജക്റ്റ് നിർമ്മിക്കുന്നതിനായി സ്വകാര്യ കോൺട്രാക്ടർമാർ സമർപ്പിക്കുന്ന നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയം പദ്ധതികൾ തിരഞ്ഞെടുക്കും.
40 ജിഗാവാട്ട് റൂഫ്ടോപ്പ് സോളാർ കപ്പാസിറ്റി എന്ന ലക്ഷ്യത്തിലെത്താനും ഇന്ത്യയിലെ സൗരോർജ്ജ ശേഷി വികസിപ്പിക്കാനും സഹായിക്കുന്ന ശ്രമമാണ് പദ്ധതി. പുതിയ പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം, സോളാറും അനുബന്ധ ഉപകരണങ്ങളുമായി ബന്ധപ്പെട്ട മിക്ക സ്റ്റോക്കുകളും എക്കാലത്തെയും ഉയർന്ന നിലയിലാണ്. പദ്ധതി വൻ പ്രതീക്ഷ പകരുന്ന 4 ഓഹരികളാണ് ഇന്നു പരിചയപ്പെടുത്തുന്നത്.6,267 കോടി രൂപ വിപണിമൂല്യമുള്ള സ്ഥാപനം. നിലവിൽ 3,159.20 രൂപ അപ്പർ സർക്യൂട്ട് ലെവലിൽ വ്യാപാരം ചെയ്യുന്നു. സർക്കാർ സോളർ പദ്ധതി പ്രഖ്യാപനം മുതൽ ഓഹരി അപ്പർ സർക്യൂട്ടിലാണ്. 52 ആഴ്ചയിലെ ഇയർന്ന നിലവാരത്തിലാണ്. ഒരു വർഷത്തിനിടെ ഓഹരിയുടെ കുതിപ്പ് 559 ശതമാനമാണ്. ഈ വർഷം മാത്രം 44 ശതമാനം ഉയർന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/RwHd_MZzKbM