മോഷണങ്ങൾ നടക്കുന്നത് നമ്മൾ പല വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളതാണ് എന്നാൽ അത്തരത്തിൽ ഒരു മോഷണം ആണ് ഇത് , ബാങ്കിൽ അടയ്ക്കുന്നതിനായി പണവുമായെത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കബളിപ്പിച്ച് ബാഗിൽനിന്ന് പണം മോഷ്ടിച്ചു. കളിയിക്കാവിളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കളിയിക്കാവിള പനങ്കാല സ്വദേശിയായ ശ്രീപ്രകാശിന്റെ ബാഗിൽ നിന്നാണ് 1.46 ലക്ഷം രൂപ മോഷണം പോയത്. പാറശ്ശാല ഓട്ടോ സ്റ്റാൻഡിന് സമീപത്തെ എസ്.ബി.ഐ ബാങ്കിന് മുന്നിൽ ബുധനാഴ്ച വൈകീട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം.
പാറശ്ശാല പെട്രോൾ പമ്പിന് മുന്നിലെ എസ്.ബി.ഐ ശാഖയിൽ ആദ്യം എത്തിയിരുന്നു. എന്നാൽ, സാങ്കേതിക തടസ്സം മൂലം പണം അടയ്ക്കുവാൻ സാധിക്കാത്തതിനാൽ യുവാവ് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ എസ്.ബി.ഐ ശാഖയിലും എത്തി. ഇവിടെയും സെർവർ സംബന്ധമായ തകരാർ മൂലം പണം അടയ്ക്കുന്നതിന് നാല് മണി കഴിയുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് ഇദ്ദേഹം ബാങ്കിന് പുറത്തെത്തി ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കവെയാണ് പണം നഷ്ടമായത്.
ഫോണിൽ സംസാരിച്ചുകൊണ്ട് നിന്ന ശ്രീപ്രകാശിന്റെ അടുത്ത് തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ഒരാളെത്തി നെയ്യാറ്റിൻകരയിലേക്കുളള വഴി ചോദിക്കുകയും ഇത് പറഞ്ഞ് കൊടുക്കുന്ന സമയത്ത് പിന്നിൽനിന്ന വ്യക്തി യുവാവിന്റെ ബാഗ് തുറന്ന് പണവുമെടുത്ത് കടന്ന് കളയുകയുമായിരുന്നു. ബാങ്കിൽ അടയ്ക്കുന്നതിനായി പണം എടുക്കുവാൻ നോക്കിയപ്പോഴാണ് പണം നഷ്ടമായതായി യുവാവ് മനസ്സിലാക്കിയത്. തുടർന്ന് ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന രീതി കണ്ടെത്തിയത്. യുവാവിന്റെ പരാതിയിൽ പാറശ്ശാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,