ബ്ലാക് പാന്തറിലൂടെ ശ്രദ്ധേയയായ നടി കാരി ബെർനൻസിന് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതായി റിപോർട്. പുതുവത്സരദിനമായ തിങ്കളാഴ്ച പുലർചെ 1.30 ന് മാൻഹട്ടണലിലെ ചിർപ് എന്ന റസ്റ്റോറന്റിൽ ഔട് ഡോർ ഏരിയയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ഒരു കാർ റോഡിൽ നിന്ന് റസ്റ്റോറന്റിന് നേരേ പാഞ്ഞടുത്തുവെന്നാണ് റിപോർട്. കാരി ബെർനൻസിന്റെ അമ്മ പട്രീഷ്യ ലീ, മകളുടെ പരുക്കുകളുടെ വിശദാംശങ്ങൾ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. പല്ലിന് കേടുപാടുകൾ സംഭവിച്ച് ചോരയൊലിച്ച വീർത്ത മുഖമുള്ള ചിത്രവും കൈകളിലെല്ലാം മുറിവുകൾ സംഭവിച്ച് ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രവുമാണ് പങ്കിട്ടത്. കാരിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് പറഞ്ഞ അമ്മ അവൾ ഇപ്പോൾ കടുത്ത വേദന അനുഭവിക്കുകയാണെന്നും ഫോണുകളൊന്നും എടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും അറിയിച്ചിട്ടുണ്ട്.കുറച്ച് മാസങ്ങൾക്ക് മുൻപാണ് കാരി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.
പൊതുവെ പുറത്തിറങ്ങുമ്പോൾ കാരി കുഞ്ഞിനെ കൊണ്ടുപോകാറുണ്ടെങ്കിലും അപകട സമയത്ത് കുഞ്ഞിന് കൂടെ കൂട്ടിയിരുന്നില്ല. നടിയുടെ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ ഈ വാർത്തകൾ ഏലാം സോഷ്യൽ മീഡിയയിൽ സജീവം ആണ് , ഇടിയുടെ ആഘാതത്തിൽ 29 കാരിയായ കാരിയുടെ ശരീരത്തിൽ മൂന്നോളം ഭാഗത്ത് എല്ലുകൾ പൊട്ടി. താടിയെല്ലിനും തലയ്ക്കും പരുക്കേറ്റു. പല്ലുകൾ പൊട്ടുകയും ഇളകി വീഴുകയും ചെയ്തിട്ടുണ്ട്. കാരിയ്ക്ക് പുറമേ ഒൻപത് പേർക്ക് കൂടി പരുക്കേറ്റതായും റിപോർടിൽ പറയുന്നു. രണ്ട് പൊലീസുകാർക്കും സംഭവത്തിൽ പരുക്കേറ്റു. സംഭവ സ്ഥലത്തെത്തിയ പൊലീസ് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/sApBSjc6MJk