പെൻഷൻ സർക്കാരിന്റെ അനാസ്ഥ പെൻഷൻ ലഭിക്കാതെ ഒരു മരണംകൂടി

0

സാമൂഹ്യസുരക്ഷാപെൻഷനുകൾ മിക്കതും മുടങ്ങിയിട്ട് മാസങ്ങൾ. ഭിന്നശേഷിക്കാരുടെ കാര്യമാണ് കഷ്ടം. മറ്റുജോലിക്ക് പോകാനാവാത്ത ഇവർക്ക് മരുന്നിനും മറ്റുചെലവുകൾക്കുമുള്ള ഏക ആശ്രയമാണ് പെൻഷൻ. ജൂലായ് മുതൽ ഈ പെൻഷനും മുടങ്ങി.1600 രൂപയാണ് പ്രതിമാസം. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് എല്ലാമാസവും 29-നകം പെൻഷൻ ലഭിച്ചിരുന്നു. പിന്നീട് പലപ്പോഴായി നീണ്ടു. നാലുമാസത്തെ കുടിശ്ശികയാവുന്നത് ആദ്യമാണെന്ന് ഭിന്നശേഷിക്കാർ പറയുന്നു. സംസ്ഥാനത്ത് ആകെ അഞ്ചുലക്ഷം പേരുണ്ട്. മാസം കുടിശ്ശിക 80 കോടിവരും. ആകെ 320 കോടി.7 മാസം സർക്കാർ ജീവനക്കാരുടെ ശമ്പളം പെൻഷനും മുടങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ക്ഷേമ പദ്ധതി ആയ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾ ഇപ്പോൾ കുടിശിക ആയിട്ട് 7 മാസത്തോളം ആയിരിക്കുക ആണ്.

 

അതോടൊപ്പം ഇപ്പോൾ ഉള്ള സർക്കാർ ജീവനക്കാരുടെയും അതേപോലെ തന്നെ പെൻഷൻ ജീവനക്കാരുടെയും ശമ്പളവും പെൻഷൻ നൽകുന്നതിലും ഒക്കെ ആയി താളം തെറ്റലുകൾ വന്നിരിക്കുക ആണ്. ക്ഷേമ പെൻഷനുകൾ 7 മാസം കുടിശിക ആയതിനിതിരെ ശക്തമായ പ്രക്ഷോഭത്തിന്‌ ഇറങ്ങും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു കഴിഞ്ഞു. എന്നാൽ പെൻഷൻ ലഭിക്കാതെ പലരും മരണം സംഭവിക്കുന്നു എന്ന വാർത്താൽ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.