പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനൊരുങ്ങി ശബരിമല ഇന്നലെ പന്തളം രാജകൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. പിന്നാലെ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഇതോടെ പൊന്നമ്പലമേട്ടിൽ മകരവിളക്ക്തെ ളിയും. ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകുമെന്നാണ് കണക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിലെത്തിയ ഭക്തർ മലയിറങ്ങാതെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തുടരുകയാണ്. ഭക്തജനപ്രവാഹം ഇപ്പോഴും തുടരുകയാണ്. കനത്ത തിരക്ക് കണക്കിലെടുത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെ ജില്ലയിലെ വിവിധയിടങ്ങളിലായി സുരക്ഷക്ക് വിന്യസിച്ചിരിക്കുന്നത്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരവിളക്ക് ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഇത്തവണയുണ്ടാകും.
സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. അതേസമയം മകര വിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാൻ ഭക്തരെ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. അയ്യപ്പന്മാർ തിങ്ങിക്കൂടുന്ന പുല്ലുമേട്ടിൽ പൊതുമരാമത്ത് വകുപ്പ് ബാരിക്കേഡ് നിർമ്മിച്ചു. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ 5000 ലിറ്റർ വാട്ടർ ടാങ്ക് ജല അതോറിറ്റി സ്ഥാപിച്ചു. പുല്ലുമേട് വരെ രണ്ടു കിലോമീറ്റർ ഇടവിട്ട് ആംബുലൻസ്, മെഡിക്കൽ ടീമിന്റെ സേവനം, ഓരോ കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കുമളിയിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമാകും സർവീസ് നടത്തുക. എന്നാൽ വലിയ ഒരു തിരക്ക് തന്നെ ആണ് അവിടെ ഇപ്പോളും നടന്നുകൊണ്ടിരിക്കുന്നത് , അയ്യപ്പദർശനം ഭക്തർക്ക് ദുരിതം, മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തരും പോലീസും തമ്മിൽ വലിയ സംഘർഷം,പലയിടങ്ങളിലും ഭക്തരെ തടഞ്ഞ് പോലീസ്, വലിയ ഭക്ത ജനത്തിരക്ക് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,