4800രൂപപെൻഷൻ വിതരണഅറിയിപ്പ് സർക്കാർ വിതരണം ആരംഭിച്ചു

0

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 3,200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത്‌ 4,800 രൂപവീതമാണ്‌ ഒരോരുത്തരുടെയും കൈകളിലെത്തുക.പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

 

1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ. ഫലത്തിൽ വിഷു, ഈസ്‌റ്റർ, റമദാൻ കാലത്ത്‌ 4800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. തുടർന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതത് മാസം പെൻഷൻ വിതരണത്തിന് നടപടി ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.ക്ഷേമ പെൻഷൻ കുടിശ്ശിക കുമിയുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് മുന്നണിയിൽ തന്നെ അഭിപ്രായമുയർന്നിരുന്നു. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 900 കോടി വേണം.4800രൂപപെൻഷൻ വിതരണം നടന്നു വരുന്നു എന്നുപറയുന്നു , പെൻഷൻ നിരവധി ആളുകൾക്കാണ് ലഭിക്കാൻ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.