മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിൽ ദേശീയ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ വാഹനങ്ങളും കയറി. ട്രയൽ റൺ നടക്കുകയാണെന്ന പ്രചാരണത്തെ തുടർന്ന് കൂടുതൽ വാഹനങ്ങൾ പ്രവേശിച്ചതോടെ ബൈപ്പാസിന്റെ തുറന്ന ഭാഗം അടച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ദേശീയ ഹൈവേ അതോറിറ്റി റീജണൽ ഓഫീസർ ബി.എൽ. മീണയുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. ഉദ്യോഗസ്ഥസംഘം മുഴപ്പിലങ്ങാട് ഭാഗത്തുനിന്നാണ് ബൈപ്പാസിലേക്ക് പ്രവേശിച്ചത്. ബൈപ്പാസിലേക്കുള്ള തടസ്സങ്ങൾ ഇതിനായി നീക്കിയതിനാൽ സ്വകാര്യവാഹനങ്ങളും ഉള്ളിലേക്ക് കടന്നു.ഒരു ലക്ഷം കോടി രൂപയുടെ രാജ്യത്തുടനീളമുള്ള 112 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് ഗുരുഗ്രാമിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
ഇതോടനുബന്ധിച്ച്ദ്വാരക എക്‌സ്‌പ്രസ് വേയുടെ ഹരിയാന ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.ഇത് യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതം മെച്ചപ്പെടുത്താനും ദേശീയ പാത-48-ൽ ദൽഹിക്കും ഗുരുഗ്രാമിനുമിടയിലുള്ള തിരക്ക് കുറയ്‌ക്കാനും സഹായിക്കും.എട്ടുവരിപ്പാതയുള്ള ദ്വാരക എക്‌സ്‌പ്രസ് വേയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാന ഭാഗം ഏകദേശം 4,100 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 10.2 കിലോമീറ്റർ നീളമുള്ള ദൽഹി-ഹരിയാന അതിർത്തി മുതൽ ബസായി റെയിൽ-ഓവർ-ബ്രിഡ്ജ് (ആർഒബി) വരെയുള്ള രണ്ട് പാക്കേജുകൾ ഉൾപ്പെടുന്നു. ഈ പദ്ധതിയിൽ നിരവധി റോഡുകൾ ആണ് നമ്മളുടെ കേരളത്തിൽ പ്രവർത്തികമായിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,