പാർവ്വതി പരമേശ്വര പ്രീതി ഈ നക്ഷത്രക്കാർക്ക് വലിയ അനുഗ്രവും

0

സർവ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും സവിശേഷമായി ശനി ,സൂര്യൻ, രാഹു പക്ഷബലമില്ലാത്ത ചന്ദ്രൻ എന്നിവയുടെ ദശാപഹാര കാലങ്ങളിൽ പതിവായി ശിവനെ ഭജിക്കുകയാണെങ്കിൽ എത്ര കടുത്ത ദോഷങ്ങളും അകന്നു പോകും
പൊതുവേ ദശാസന്ധി കാലങ്ങൾ ദോഷകരമാണ്. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാർ പറയാറുള്ളത്ആഭിചാരദോഷം, അപസ്മാര ബാധ. ദുഷ്ട ഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമം നടത്തണം. രുദ്രസൂക്ത പുഷ്പാഞ്ജലിയും ഇത്തരം ദോഷശാന്തിക്ക് ഉത്തമമാണ്.ശിവന് ഏറ്റവും പ്രിയപ്പെട്ടത് കൂവളത്തില കൊണ്ടുള്ള അർച്ചനയാണ്.

 

 

ഒരു ഞെട്ടിൽ തന്നെ മൂന്ന് ഇലകളോട് കൂടിയ കൂവളത്തില ശിവൻറെ മൂന്ന് നേത്രങ്ങൾക്ക് സമാനമായാണ് കരുതുന്നത്. ഏഴ് ദിവസമോ. പതിനാല് ദിവസമോ, ഇരുപത്തൊന്ന് ദിവസമോ തുടർച്ചയായി ശിവന് കൂവളത്തില കൊണ്ട് അർച്ചന  . ഐശ്വര്യത്തിനും ദാമ്പത്യ സൗഖ്യത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും ഇഷ്ട മംഗല്യം ലഭിക്കുന്നതിനും തിങ്കളാഴ്ച ദിവസം വ്രതമെടുത്ത് ശിവക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്.ശുദ്ധജലം, കരിക്ക് തുടങ്ങിയവ ധാരക്ക് ഉപയോഗിക്കുന്നു. ഗംഗ ശിവൻറെ ജടയിൽ പതിച്ച ശേഷമാണ് ഭൂമിയിലൂടെ പ്രവഹിക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം. ഈ തത്വത്തെ ആധാരമാക്കിയാണ് ധാര നടത്തുന്നത്. ധാരാ തീർത്ഥം ഗംഗാ ജലമാണെന്നാണ് സങ്കല്പം. ധാര നടത്തി വരുന്ന തീർത്ഥം സേവിക്കുന്നത് ഏറെ ഉത്തമമാണ്. ശിവൻ്റെ ശിരസ്സ് എപ്പോഴും അഗ്നികൊണ്ട് ജ്വലിക്കുന്നതിനാൽ അത് ശീതീകരിക്കുന്നതിനാണ് ധാര ചെയ്യുന്നത് എന്ന് മറ്റൊരു വിശ്വാസവുമുണ്ട്. പാർവ്വതി പരമേശ്വരൻ്റെ മക്കൾ ഇവർ ഇവർ വിളിച്ചാൽ അമ്മയും അച്ഛനുമായി അവർ ഓടിയെത്തും ആഗ്രഹിച്ച കാര്യം സാധിച്ചു തരുകയും ചെയ്യും ജീവിതത്തിൽ വലിയ നേട്ടങ്ങൾ വന്നു ചേരുകയും ചെയ്യും ,

Leave A Reply

Your email address will not be published.