സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്ന് ഉത്തരവിൽ പറയുന്നു.കർഷക ജീവിതത്തിനുള്ള അംഗീകാരമെന്ന നിലക്കായിരുന്നു ഈ പെൻഷൻ നടപ്പാക്കിയത് വടകര: സംസ്ഥാനത്ത് കർഷക പെൻഷൻ വിതരണം മുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു.
നിലച്ച പെൻഷൻ എന്നുലഭിക്കുമെന്ന കാര്യത്തിൽ കൃഷിവകുപ്പ് മൗനം തുടരുകയാണ്. ഇക്കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് കർഷക പെൻഷൻ തുടങ്ങിയത്. കർഷകനായി ജീവിച്ച 60 വയസ്സ് കഴിഞ്ഞ ഏതൊരാൾക്കും കഴിഞ്ഞകാല ജീവിതത്തിനുള്ള അംഗീകാരമെന്ന നിലക്കാണ് ഈ പെൻഷനെന്നായിരുന്നു അന്ന് സർക്കാർ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ, മറ്റു പെൻഷനുകൾ ലഭിക്കുന്നുവെന്നത് കർഷകപെൻഷൻ ലഭിക്കുന്നതിന് തടസ്സമായിരുന്നില്ല. തുടക്കത്തിൽ 300 രൂപയായിരുന്ന പെൻഷൻ പിന്നീട് 400 ഉം 500ഉം രൂപയാക്കി ഉയർത്തി. ഇതാകട്ടെ, കൃഷിഭവൻ വഴി കർഷകെൻറ അക്കൗണ്ടുകളിൽ എത്തിക്കുകയായിരുന്നു. . 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല. ഒരു മാസം ക്ഷേമ പെൻഷൻ നൽകാൻ 900 കോടി കടം എടുക്കുകയും ചെയ്തിരുന്നു , എന്നാൽ പലർക്കും തുക ഇനിയും ലഭിക്കാൻ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,