ലിജോ പ്രതികരണം കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുന്ന മലൈക്കോട്ടൈ വാലിൻബൻ ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. വലിയ വൈരാഗ്യത്തോട് കൂടി ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുകയാണെന്നും ഇത്രയും വിദ്വേഷം എന്തിനാണെന്ന് മനസ്സിലായിട്ടില്ലെന്നും ലിജോ പറഞ്ഞു.
മലയാളത്തിൻറെ സിനിമ എന്ന് അതിനെ പരിഗണിക്കണമെന്ന് എനിക്ക് തോന്നുന്നുണ്ട്. രാവിലത്തെ ഷോ രൂപപ്പെടുത്തുന്ന അഭിപ്രായം അത് എപ്പോഴും സത്യമാകണമെന്നില്ല. രാവിലെ ആറിന് കാണുന്ന ഓഡിയൻസും വൈകുന്നേരം റിലാക്സ്ഡായി വരുന്ന ഓഡിയൻസും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യം കണ്ടിറങ്ങുന്ന ഓഡിയൻസ് പറഞ്ഞ് പരത്തുന്നതാണ് എല്ലാവരുടെയും വൈബായി മാറുന്നത്.
സോഷ്യൽ മീഡിയ ഒരു യുദ്ധ ഭൂമിയായി മാറുകയാണ്. വലിയ വൈരാഗ്യത്തോട് കൂടി ആളുകൾ സിനിമയെ അറ്റാക്ക് ചെയ്യുകയാണ്. ഇത്രയും വിദ്വേഷം എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അത് എന്ത് ഗുണമാണ് ഒരു സിനിമക്കോ ഇൻഡസ്ട്രിക്കോ ഉണ്ടാക്കുന്നതെന്ന് മനസ്സിലായിട്ടില്ല ലിജോ പറഞ്ഞു.ആദ്യനാൾ രാവിലെ മുതൽ ചിത്രത്തിന് ആവേശവരവേൽപാണ് ലഭിച്ചത്. പുലർച്ചെയുള്ള ഷോകൾ ഭൂരിഭാഗവും ഹൗസ് ഫുള്ളായിരുന്നു. ഫാൻസ് ഷോ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ ആരാധകരെയും ലിജോ ജോസ് പെല്ലിശ്ശേരി സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വാലിബൻ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിന് എതിരെ മോശം അഭിപ്രായങ്ങൾ തന്നെ ആണ് പലരും പറഞ്ഞു പരത്തുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,