ശിവ ക്ഷേത്രത്തിൽ സ്ത്രീകൾ ഈ ഒരു പുഷ്പാഞ്ജലി നടത്തൂ ആഗ്രഹം നടക്കും

0

ശിവ ക്ഷേത്രത്തിൽ സ്ത്രീകൾ ഈ ഒരു പുഷ്പാഞ്ജലി നടത്തൂ, ആ വീട് രക്ഷപെടും, സമ്പത്ത്‌ വന്ന് നിറയും സർവ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും സവിശേഷമായി ശനി ,സൂര്യൻ, രാഹു പക്ഷബലമില്ലാത്ത ചന്ദ്രൻ എന്നിവയുടെ ദശാപഹാര കാലങ്ങളിൽ പതിവായി ശിവനെ ഭജിക്കുകയാണെങ്കിൽ എത്ര കടുത്ത ദോഷങ്ങളും അകന്നു പോകും ,പൊതുവേ ദശാസന്ധി കാലങ്ങൾ ദോഷകരമാണ്. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാർ പറയാറുള്ളത്ആഭിചാരദോഷം, അപസ്മാര ബാധ. ദുഷ്ട ഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമം നടത്തണം. രുദ്രസൂക്ത പുഷ്പാഞ്ജലിയും ഇത്തരം ദോഷശാന്തിക്ക് പാർവ്വതീ പരമേശ്വരന്മാരെ സങ്കല്പ്പിച്ച് സ്വയംവരാർച്ചന നടത്തുന്നതും ഉമാമഹേശ്വര പൂജ നടത്തുന്നതും വിവാഹ തടസ്സം അകന്ന് ഉത്തമമായ ദാമ്പത്യ ബന്ധം സിദ്ധിക്കുന്നതിനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കുന്നതിനും നല്ലതാണ്.ശിവക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ പ്രധാന കവാടത്തിൽ ഛണ്ഡൻ,

 

 

പ്രഛണ്ഡൻ എന്നീ ദ്വാരപാലകർ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സിൽ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാൻ. അകത്തെത്തിച്ചേർന്നാൽ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്. നന്തികേശൻ്റെ വലതു വശത്തുനിന്നു വേണം തൊഴാൻ. അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിൻ്റെ വാതിലിന് ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. പിന്നീട് തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നിൽക്കണം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.