ദയവായി ഉപദ്രവിക്കരുത് ഒരു തവണ ക്ഷെമിക്കൂ K.S ചിത്രയ്ക്ക് സഹായമായി വേണുഗോപാൽ

0

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണമെന്ന ഗായിക കെ എസ് ചിത്രയുടെ വാക്കുകൾക്ക് നിരവധിപ്പേരാണ് വിമർശനങ്ങളുമായി എത്തുന്നത്. പ്രശസ്തരും അപ്രശസ്തരുമായ ആളുകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും വിമർശനങ്ങളുന്നയിക്കുന്നുണ്ട്. പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ചിത്രയെ അനുകൂലിച്ചും വിമർശിച്ചും പലരുമെത്തി.

50 വർഷത്തിലേറെയായി ചിത്രയെ അറിയാം. ആരും സ്നേഹിച്ചു പോകുന്ന ആ ഗായികയുടെ വ്യക്തിത്വത്തെ അപമാനിച്ചും ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചു പറഞ്ഞും ഒട്ടേറെ കുറിപ്പുകൾ കണ്ടു. ചിത്രയ്ക്ക് ഇതു വല്ലാത്ത സങ്കടമുണ്ടാക്കി. കഴിഞ്ഞ 44 വർഷങ്ങളിൽ അവർ പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ഇല്ല. ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ് ഈ വിഷയത്തിലുള്ളത്. സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന ഇതിനപ്പുറമൊന്നും ചിത്രയുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേ എന്നാണ് പറയുന്നത് , കേരളത്തിലുണ്ടാകില്ല. മലയാളികൾക്ക് ലോകോത്തരമെന്ന ലേബലിൽ സംഗീത ലോകത്തിന്റെ നെറുകയിൽ ചൂടിക്കാൻ ഒരു ചിത്രയും ഒരു യേശുദാസുമാണുള്ളത്. ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ സാധിച്ചതിലേറെ അവർ ചെയ്തു. അത് ആസ്വദിക്കാനും വിലയിരുത്താനും ഒരു മനുഷ്യായുസ്സ് പോരാതെ വരും ചിത്രയെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കാമെന്നു മാത്രമാണ് അഭ്യർഥനയെന്നും വേണുഗോപാൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നതു ,

Leave A Reply

Your email address will not be published.