Press "Enter" to skip to content

2024 ഏപ്രിൽ 1 മുതൽ ക്ഷേമപെൻഷൻ അറിയിപ്പുകൾ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്റെ ഒരു ഗഡു ഏപ്രിൽ 1 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മസ്റ്ററിങ് പൂർത്തീകരിച്ച എല്ലാവർക്കും പെൻഷൻ തുക ലഭിക്കും. ഏപ്രിൽ മുതൽ അതതുമാസം പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടിലും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടും പെൻഷൻ ലഭിക്കും. 1600 രൂപവീതം 52 ലക്ഷം പേർക്കാണ് വിതരണം ചെയ്യുക.ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ്​ നടത്തണമെന്ന്​ സർക്കാർ നിർദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ്​ പൂർത്തിയാക്കിയവർക്ക്​ മാത്രമേ തുടർന്നും പെൻഷൻ ലഭിക്കൂ.

 

 

സമയപരിധിക്കുള്ളിൽ മസ്റ്ററിങ്​ പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും ഒന്നുമുതൽ 20 വരെ ചെയ്യാം. അവർക്ക് മസ്റ്ററിങ്ങിന്​ അനുവദിച്ച കാലയളവുവരെ പെൻഷന്​ അർഹതയുണ്ടാകും. തുടർന്ന് മസ്റ്ററിങ്​ നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. മസ്റ്ററിങ്​ ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടാകില്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ നിശ്ചിത കാലാവധിക്കുശേഷം പെൻഷൻ വിതരണം നടത്തൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യൂ. എന്നാൽ ഈ കാര്യങ്ങൾ ചെയ്താൽ മാത്രമാണ് പെൻഷൻ ലഭിക്കുകയുള്ളു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/2uQRbm_72Ho

 

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *