Press "Enter" to skip to content

ക്ഷേമപെൻഷൻ 3200 രൂപ ഏപ്രിൽ 10 ന് ശേഷം വിതരണം

സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷന്റെ അടുത്ത കുടിശ്ശിക ഈ മാസം പത്താം തീയതി മുതൽ നൽകി തുടങ്ങും. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷനാണ് ഏപ്രിൽ പത്താം തീയതി മുതൽ വിതരണം ചെയ്യുന്നതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസം 1,600 രൂപയാണ് സംസ്ഥാന സർക്കാർ ക്ഷേമപെൻഷനായി നൽകുന്നത്. രണ്ട് മാസത്തെ കുടിശ്ശിക ഒരുമിച്ച് നൽകുമ്പോൾ 3,200 രൂപയാണ് സർക്കാർ പത്താം തീയതി ക്ഷേമപെൻഷൻ ഉപയോക്താക്കൾക്ക് നൽകുന്നത്.
സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ ഉപയോക്താക്കൾക്ക് നൽകുന്ന വിഷുകൈനീട്ടമാണിതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി സർക്കാർ 1871 കോടി അനുവദിച്ചു. ഫെബ്രുവരി 24നായിരുന്നു ഏറ്റവും അവസാനമായി സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ വിതരണം ചെയ്തത്. 1600 രൂപയാണ് പ്രതിമാസം പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്നത്. 62 ലക്ഷം പേരാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ഉപയോക്താക്കൾ.ക്ഷേമപെൻഷൻ ലഭിക്കുന്നത് തുടരണമെങ്കിൽ പെൻഷൻ ഉപയോക്താക്കൾ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കണം. പഞ്ചായത്തിൽ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം ക്ഷേമപെൻഷൻ ലഭിക്കുന്നത് നിന്ന് പോകും.അനർഹരായ ക്ഷേമപെൻഷൻ ഉപയോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വർഷത്തിൽ ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ളവർക്ക് മാത്രമെ ഇനി മുതൽ ക്ഷേമ പെൻഷൻ നൽകൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക,https://youtu.be/FnaU3UX5Ivc

 

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *