ഗണപതിക്കും കർണ്ണനും പിന്നാലെ അയ്യപ്പനും ശപമോക്ഷം ലഭിച്ചു

0

ആരാധകർ നൽകിയ പട്ടങ്ങളും കിരീടങ്ങളും അഴിച്ചുവച്ചു ഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ ഉത്സവകേരളത്തോട് അവസാന ഉപചാരം ചൊല്ലി. തിങ്കളാഴ്ച രാത്രി ആന ചരിഞ്ഞതു മുതൽ തുടങ്ങിയ ആരാധകപ്രവാഹം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ജഡം വാളയാർ വനത്തിലേക്കു കൊണ്ടുപോകുന്നതു വരെ അണമുറിഞ്ഞില്ല. ചുട്ടുപൊള്ളുന്ന പൊരിവെയിലത്തും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആനപ്രേമികൾ ഉള്ളുപൊള്ളിയ മനസ്സുമായാണു മംഗലാംകുന്ന് ആനത്തറവാട്ടിലേക്ക് ഓടിയണഞ്ഞത്.
ചേതനയറ്റ ഗജവീരനെ കണ്ടു പലരും വിങ്ങിപ്പൊട്ടി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നു പോലും പ്രിയപ്പെട്ട കൊമ്പനെ ഒരുനോക്കു കാണാൻ ആനപ്രേമികൾ ഒഴുകിയെത്തി. ഉത്സവ സംഘാടകരും ആനയുടമകളും വാദ്യകലാകാരൻമാരും പാപ്പാൻമാരും ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു.

 

തലപ്പൊക്കത്തോടെ കണ്ടു പതിഞ്ഞ അയ്യപ്പന്റെ രൂപം മതി ഇനിയുള്ള കാലം ഓർത്തുവയ്ക്കാനെന്നു സ്വയം തീരുമാനിച്ച ചിലർ മംഗലാംകുന്ന് ആനത്തറവാടിന്റെ പരിസരത്തു പോലും വരാതെ ബോധപൂർവം മാറിനിന്നു പഴുപ്പ് ബാധിച്ച് ഒരു കൊമ്പു നഷ്ടപ്പെട്ടെങ്കിലും കേരളത്തിലെ ഒറ്റക്കൊമ്പൻ ആനകളുടെ പട്ടികയിലായിരുന്നില്ല മംഗലാംകുന്ന് അയ്യപ്പന്റെ സ്ഥാനം. ഒറ്റക്കൊമ്പുള്ള മറ്റ് ആനകളിൽ നിന്നു വ്യത്യസ്തമായി മുഴുവൻ സമയവും വെപ്പുകൊമ്പ് ഘടിപ്പിച്ചു മാത്രം പുറത്തിറങ്ങുന്ന അയ്യപ്പന്റെ വൈകല്യം ആരാധകർക്കു പോലും പൂർണമായി അറിയുമോയെന്ന കാര്യം സംശയമാണ്സാധാരണ ഒറ്റക്കൊമ്പൻമാരായ ആനകൾക്ക് എഴുന്നള്ളിപ്പു സമയങ്ങളിൽ മാത്രമാണു വെപ്പുകൊമ്പ് ഘടിപ്പിക്കാറുള്ളത്. എഴുന്നള്ളിപ്പു പൂർത്തിയായാൽ ഇവ അഴിച്ചുവയ്ക്കും. ലോറിയിലുള്ള യാത്രയിലും മറ്റും വെപ്പുകൊമ്പ് ആന നശിപ്പിക്കുമെന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ പരിഗണിച്ചാണിത്. എന്നാൽ അയ്യപ്പനെ ഒറ്റക്കൊമ്പു മാത്രമായി എവിടെയും ആരും കണ്ടിട്ടുണ്ടാകില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/b5lVmTHP-78

Leave A Reply

Your email address will not be published.