Press "Enter" to skip to content

സന്തോഷവാർത്ത വീണ്ടും ക്ഷേമപെൻഷൻ 4800 രൂപ വിതരണം തുടങ്ങി

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. 3200 രുപവീതമാണ് ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4800 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.പെൻഷൻ വിതരണത്തിനായി 900 കോടി രൂപയാണ് ഒരു മാസം വേണ്ടിവരുന്നത്.

 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ പെൻഷൻ നൽകാൻ സാധിക്കാതെ വന്നാൽ തെരഞ്ഞെടുപ്പിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഘടകകക്ഷികൾ എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ചിരുന്നു. സഹകരണ കൺസോർഷ്യം രൂപീകരിച്ചാണ് പെൻഷൻ തുക സ്വരൂപിച്ചത്. ഇനി കുടിശികയുള്ളത് 4 മാസത്തെ പെൻഷനാണ്62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.എന്നാൽ പലർക്കും പെൻഷൻ ലഭിക്കാൻ ഉണ്ട് , എന്നാൽ അത് ഉടൻ തന്നെ വിതരണം ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *