കൈകളിൽ പെൻഷൻവിതരണം ആരംഭിച്ചു , സർക്കാർ വാക്കു പാലിച്ചു

0

സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 24 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കൾക്ക്‌ പ്രാഥമിക കാർഷിക വായ്‌പാ, ഇതര വായ്‌പാ സംഘങ്ങൾ എന്നിവ വഴിയാണ്‌ പെൻഷൻ നേരിട്ട്‌ കൈകളിലെത്തിക്കുന്നത്‌. ഇതിന്‌ സംഘങ്ങൾക്കും വിതരണക്കാർക്കുമായാണ്‌ കമീഷൻ ലഭ്യമാക്കുന്നത്‌. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ രണ്ടു ഗഡുകൂടി വിഷുവിനു മുൻപ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി 3200 രൂപ വീതമാണ്‌ ലഭിക്കുക. കഴിഞ്ഞ ദിവസം അനുവദിച്ച ഒരു ഗഡു നിലവിൽ വിതരണം ചെയ്യുന്നുണ്ട്. ഇതോടെ വിഷു, ഈസ്‌റ്റർ, റമസാൻ കാലത്ത്‌ 4800 രൂപ വീതമാണ്‌ ഒരോരുത്തരുടെയും കൈകളിലെത്തുക.

 

62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. 6 മാസത്തെ ക്ഷേമ പെൻഷനാണു നൽകാനുള്ളത്. തിരഞ്ഞെടുപ്പ് അടുക്കുന്നതു കണക്കിലെടുത്താണു സാമ്പത്തിക പ്രതിസന്ധി നോക്കാതെ ഒരു മാസത്തെ പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ചത്. അടുത്ത മാസം മുതൽ പെൻഷൻ അതതു മാസം നൽകുമെന്ന് മന്ത്രി പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.