Press "Enter" to skip to content

പെൻഷൻ വിതരണം 15 മുതൽ വിതരണം ചെയ്യും സർക്കാർ തീരുമാനം

പെൻഷൻ വിതരണം ആരംഭിക്കുന്നു സന്തോഷവാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറുന്നതു , സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു മാർച്ച്‌ 15ന്‌ വിതരണം ആരംഭിക്കുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. മസ്‌റ്ററിങ്‌ നടത്തിയ എല്ലാവർക്കും തുക ലഭിക്കും.ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയവർക്ക്‌ അതുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. ഏപ്രിൽ മുതൽ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടി ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കേന്ദ സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌ തുടരുകയാണ്‌. നികുതി വിഹിതവും മറ്റ്‌ വരുമാനങ്ങളും നിഷേധിച്ചും അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ്‌ ശ്രമം.

 

 

അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്‌പയ്‌ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. 7 മാസത്തെ പെൻഷൻ തുക വിതരണം ചെയ്യും എന്നും പറയുന്നു , ഈ മാസം 15 മുതൽ വിതരണം ചെയ്യുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ തുക വിതരണം ചെയ്താൽ ഇനി ആറ് മാസത്തെ കുടിശ്ശികയാണ് ശേഷിക്കുന്നത്.ഏപ്രിൽ മുതൽ പെൻഷൻ വിതരണം കൃത്യമായി നടക്കുമെന്നു ധന വകുപ്പ് വ്യക്തമാക്കി. ബേങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *