Press "Enter" to skip to content

പളനിയിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തിൽകുമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്രങ്ങൾ പിക്നിക് സ്പോട്ടുകളല്ലെന്ന് പറഞ്ഞ കോടതി പ്രവേശന കവാടങ്ങളിൽ കൊടിമരത്തിന് ശേഷം അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

 

 

പഴനി ക്ഷേത്ര വിഷയത്തിൽ ഹിന്ദു മതത്തിലെ ആചാരങ്ങൾ പിന്തുടരുകയും ക്ഷേത്ര ആചാരങ്ങൾ പാലിക്കുകയും ചെയ്യുന്ന അഹിന്ദുക്കളെ ക്ഷേത്രം സന്ദർശിക്കാൻ അനുവദിക്കാമെന്നും കോടതി വിധിയിൽ പറയുന്നു. ഇത്തരത്തിൽ പ്രവേശിക്കുന്നവരുടെ വിവരങ്ങൾ ക്ഷേത്ര രജിസ്റ്ററിൽ രേഖപ്പെടുത്തണം. പഴനി ക്ഷേത്ര വിഷയത്തിൽ മാത്രമായിട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളതെന്നതിനാൽ വിധി ക്ഷേത്രത്തിന് മാത്രമായി ചുരുങ്ങിയേക്കും.മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ ഇതര മതത്തിൽപ്പെട്ടവർ അവരുടെ പുണ്യഗ്രന്ഥവുമായി ശ്രീകോവിലിനു സമീപം പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ശ്രമിച്ചതും ചൂണ്ടികാട്ടിയ ജഡ്ജി ഈ സംഭവങ്ങൾ ഹിന്ദുക്കൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു. എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് സർക്കാർ , ഈ കാര്യത്തിൽ ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *