ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം

0

ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമപെൻഷൻ താളം തെറ്റിച്ചത് കേന്ദ്രമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്രം വെട്ടിയ 57400 കോടി രൂപ തന്നാൽ ക്ഷേമപെൻഷൻ 2500 രൂപയാക്കും. ക്ഷേമ പെൻഷൻ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.ക്ഷേമ പെൻഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ലെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു.യുഡിഎഫ് കാലത്തെ ക്ഷേമ പെൻഷൻ കുടിശിക തീർത്തതിന്റെ രേഖ ഹാജരാക്കാൻ ധനമന്ത്രിയെ വിഷ്ണുനാഥ് വെല്ലുവിളിച്ചു. അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തുക ഇനിയും വർധിപ്പിക്കും എന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.

 

 

നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ നിലപാടാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്നാൽ കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ള കുടിശ്ശിക മുടക്കുന്നതാണ് ഇതിന് തടസമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വാങ്ങിയെടുക്കാൻ പ്രതിപക്ഷത്തിന്റെ കൂടി സഹായം വേണമെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.ക്ഷേമപെൻഷൻ അഞ്ച് മാസം മുടങ്ങിയതിൽ മനംനൊന്ത് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയിൽ ഉന്നയിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. സർക്കാർ നൽകുന്ന ഔദാര്യമല്ല പെൻഷനെന്നും ഇന്ധന സെസ്സ് പോലും പെൻഷന്റെ പേര് പറഞ്ഞാണ് ഏർപ്പെടുത്തിയത് , എന്നാൽ പെൻഷൻ ഉടൻ നൽകും എന്നും പറയുന്നു , പെൻഷൻ തുകയിൽ ഉയർച്ച ഉണ്ടാവില്ല എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.