ബിഗ് ബോസ് സീസൺ 6 വരുന്നു

0

പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, ഫോണോ ഇന്റർനെറ്റോ ഒന്നുമില്ലാതെ നൂറ് ദിവസം അപരിചിതർക്ക് ഒപ്പം ഒരു വീട്ടിൽ കഴിയണം എന്നുള്ളത് തന്നെയാണ് ഷോയുടെ ഹൈലൈറ്റ്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് (Bigg Boss). പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, ഫോണോ ഇന്റർനെറ്റോ ഒന്നുമില്ലാതെ നൂറ് ദിവസം അപരിചിതർക്ക് ഒപ്പം ഒരു വീട്ടിൽ കഴിയണം എന്നുള്ളത് തന്നെയാണ് ഷോയുടെ ഹൈലൈറ്റ്. ബിഗ് ബോസ് ആറാം സീസണിൽ ആരൊക്കെ മത്സരാർഥികളായി എത്തും എന്ന കാര്യത്തിൽ സോഷ്യൽ മീഡിയ പ്രവചനങ്ങൾ ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു. ഷോയുടെ പുതിയ സീസൺ ഉടനെ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. അതിനുള്ള മുന്നൊരുക്കങ്ങൾ ഏകദേശം പൂർത്തിയായെന്നും അടുത്ത വർഷം ആദ്യ മാസങ്ങളിൽ ഷോ തുടങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബി​ഗ് ബോസ് മലയാളം സീസൺ 6 ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

 

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി പുതിയ ലോ​ഗോ സോഷ്യൽ മീഡിയയിൽ വളരെ അതികം ശ്രദ്ധിക്കുന്നു , . ഒത്തിരി ചക്രങ്ങളാൽ മെനഞ്ഞെടുത്ത ലോ​ഗോയിൽ മിന്നൽപ്പിണരിനാൽ ആറ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ലോ​ഗോ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് ബി​ഗ് ബോസ് പ്രേമികൾ. 2024 ഫെബ്രുവരി പകുതിയോടെ ഷോ തുടങ്ങുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരങ്ങൾ വരേണ്ടതുണ്ട്. സാബു മോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ, അഖിൽ മാരാർ എന്നിവരാണ് ബി​ഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള ജേതാക്കൾ. ഇനി ആരാണ് ആ കിരീടം സ്വന്തമാക്കുന്നതെന്ന് കാണാനുള്ള കാത്തിരിപ്പിയിലാണ് ആരാധകർ. ബിഗ് ബോസ് ആറിലെ മത്സരാർഥികൾ ആരൊക്കെ എന്ന് ഔദ്യോഗികമായ പ്രഖ്യാപനത്തിനായാണ് ഇനിയുള്ള കാത്തിരിപ്പ്. 21 മത്സരാർഥികളായിരുന്നു അഞ്ചാം സീസണിൽ ബിഗ് ബോസ് ഹൗസിൽ മത്സരിക്കാനെത്തിയത്. കുടുത്ത ഐറിൻ വീഡിയോ കാണുക,

Leave A Reply

Your email address will not be published.