ക്ഷേമപെൻഷൻ 1600രൂപ തന്നെ കുടിശ്ശിക 3200 ആദ്യഗഡു. ക്ഷേമപെൻഷൻ 2500രൂപയിൽ എത്തിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.ക്ഷേമപെൻഷൻ നിലവിൽ ആറുമാസം കുടിശികയാണ്. ഏഴുവർഷത്തെ പിണറായി ഭരണകാലത്ത് ആദ്യമായാണ് ക്ഷേമപെൻഷൻ ഇത്രയും കുടിശികയാവുന്നത്. ഒരുമാസം പെൻഷന് 900കോടി വേണം. കുടിശിക മുഴുവൻ നൽകാൻ 5000കോടിയെങ്കിലും കണ്ടെത്തണം. ഒരു ഗഡു കുടിശിക അടുത്തമാസം നൽകുമെന്ന് ബഡ്ജറ്റിന് ശേഷം മന്ത്രി പറഞ്ഞു. , ഇക്കുറിക്ഷേമ പെൻഷൻ ഉയർത്തില്ലെന്നും മറിച്ച് പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് ധനമന്ത്രി ധനമന്ത്രി കെ. എൻ ബാലഗോപാൽ.
ക്ഷേമ പെൻഷൻ സമയസബന്ധിതമായി കൊടുത്ത് തീർക്കാൻ സാധിക്കാത്തത് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോടുള്ള പുറംതിരിച്ചില്ലാണന്നും അദ്ദേഹം പറഞ്ഞു.നിലവിൽ 62 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകി വരുന്നത്. മാസം 1600 രൂപ വീതം പെൻഷൻ നൽകുന്നതനായി പ്രതിവർഷം സർക്കാരിന് വേണ്ടി വരുന്നത് 9,000 കോടി രൂപയാണ് . ജനുവരിയിലെ പെൻഷൻ കൂടി ചേർത്താൽ ഇപ്പോൾ തന്നെ 5 മാസത്തെ പെൻഷൻ കുടിശികയാണ്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല. എന്നാൽ 6 മാസത്തെ പെൻഷൻ തുക ആണ് ഇനി വിതരണം ചെയ്യാൻ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/06v2XOtTET8